ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ തോറ്റു. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 2 ഗോളിനാണ് പരാജയപ്പെട്ടത്.
ഇന്ന് സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചു എങ്കിലും അവർക്ക് ഗോൾ കണ്ടെത്താൻ ആയില്ല. മൈനുവിനെ ഫാൾസ് നൈൻ ആക്കിയ തന്ത്രവും പാളി.
രണ്ടാം പകുതിയിൽ 64ആം മിനുറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം അറ്റാക്കിംഗ് മാറ്റങ്ങൾ വരുത്തി എങ്കിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല. ഇതിനിടയിൽ ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്താവുകയും ചെയ്തു.
89ആം മിനുറ്റിൽ മറ്റേറ്റ വീണ്ടും ഗോൾ നേടിക്കൊണ്ട് പാലസിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ പാലസ് 30 പോയിന്റുമായി 12ആം സ്ഥാനത്ത് എത്തി. 29 പോയിന്റുള്ള യുണൈറ്റഡ് 13ആം സ്ഥാനത്താണ്.