ആൻഫീൽഡിൽ ലിവർപൂളിനെതിരെ ടീം 2-2ന് സമനില വഴങ്ങിയതിന് പിന്നാലെ സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് തൻ്റെ അതൃപ്തി പ്രകടിപ്പിച്ചു. ആവേശകരമായ പ്രകടനം ഉണ്ടായിരുന്നിട്ടും, ടീമിന്റെ നിലവിലെ അവസ്ഥയെ ഫെർണാണ്ടസ് വിമർശിച്ചു.
“ഞങ്ങൾക്ക് തൃപ്തിപ്പെടാൻ കഴിയില്ല. ഞാൻ വളരെ അസ്വസ്ഥനാണ്,” മത്സരശേഷം ഫെർണാണ്ടസ് പറഞ്ഞു. “ലീഗിലെ മുൻനിര ടീമായ ലിവർപൂളിന് എതിരെ ആൻഫീൽഡിൽ ഞങ്ങൾക്ക് ഇങ്ങനെ കളിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത് എല്ലാ ആഴ്‌ചയും ചെയ്യാൻ കഴിയാത്തത്?” ബ്രൂണോ ചോദിച്ചു.
“ഇത് അവസാന കുറച്ചു കാലത്തെ എന്നിൽ നിന്നുള്ള ആദ്യത്തെ നല്ല പ്രകടനമാണ്, ഞങ്ങളിൽ കൂടുതൽ നൽകേണ്ടതുണ്ട്” – ബ്രൂണോ പറഞ്ഞു.
“ഞങ്ങൾ ഈ സീസണിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ വിമർശനങ്ങൾ എല്ലാം ന്യായമാണ്. ഞങ്ങൾ ടേബിളിൽ എവിടെയാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇന്ന് ഇവിടെ ഇതുപോലെ ഒരു ഡിസ്‌പ്ലേ കാണിക്കാൻ കഴിയുമെങ്കിൽ, എല്ലായ്‌പ്പോഴും ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല എന്നതിന് ഒരു കാരണവുമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.