ചാമ്പ്യൻസ് ലീഗിൽ ഇന്നലെ ബയേൺ ലെവർകൂസനെ 3-0ന് തോൽപിച്ച മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ആ വിജയത്തിന് ഇടയിലും തിരിച്ചടി നേരിട്ടു. അവരുടെ ക്യാപ്റ്റൻ മാനുവൽ ന്യൂയറിന് ഒരു ഗോൾ ആഘോഷിക്കുന്നതിനിടയിൽ പേശീവലിവ് അനുഭവപ്പെട്ടു.

ജമാൽ മുസിയാലയുടെ ഗോളിന് തൊട്ടുപിന്നാലെ ആണ് പരിക്കേറ്റത്. ജോനാസ് ഉർബിഗ് പകരക്കാരനായി ഇറങ്ങേണ്ടി വന്നു. ന്യൂയർ “തൽക്കാലം പുറത്തായിരിക്കും എന്ന്” ബയേൺ പിന്നീട് സ്ഥിരീകരിച്ചു.
അടുത്തിടെ തൻ്റെ കരാർ 2025 വരെ നീട്ടിയ ന്യൂയർ, സ്കീയിംഗ് അപകടത്തെത്തുടർന്ന് ഒരു വർഷത്തോളം പുറത്ത് ഇരുന്ന ശേഷം ഒക്ടോബറിൽ മാത്രമാണ് തിരിച്ചെത്തിയത്.