മാനുവൽ ന്യൂയർ ബയേൺ മ്യൂണിക്കുമായുള്ള കരാർ 2026 വരെ നീട്ടി

Newsroom

Picsart 25 02 03 21 44 16 310

ബയേൺ മ്യൂണിക്കിന്റെ ക്യാപ്റ്റനും ഇതിഹാസ ഗോൾകീപ്പറുമായ മാനുവൽ ന്യൂയർ ഒരു വർഷത്തെക്ക് കൂടെ കരാർ നീട്ടി. അദ്ദേഹം 2026 ജൂൺ വരെ ക്ലബ്ബിൽ തുടരും. 2011 ൽ ബയേണിൽ ചേർന്ന 38 കാരനായ അദ്ദേഹം അവർക്ക് ഒപ്പം 15-ാം സീസണിലേക്ക് കടക്കും.

1000818120

ബയേണിൽ (2013, 2020) രണ്ടുതവണ ട്രെബിൾ ജേതാവായ ന്യൂയർ കരാർ ഒപ്പുവെച്ച ശേഷം സംസാരിച്ചു: “ഇവിടെ കൂടുതൽ കിരീടങ്ങൾ നേടാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ഈ ക്ലബ് സവിശേഷമാണ്, നമുക്ക് കീഴടക്കാൻ ഇനിയും ധാരാളം കാര്യങ്ങളുണ്ട്.” അദ്ദേഹം പറഞ്ഞു.

ബയേണിനായി 547 മത്സരങ്ങളിൽ കളിച്ച ജർമ്മൻ താരം 11 ബുണ്ടസ്ലിഗ കിരീടങ്ങളും, ആറ് ഡിഎഫ്ബി കപ്പുകളും, ജർമ്മനിക്കൊപ്പം 2014 ഫിഫ ലോകകപ്പും നേടിയിട്ടുണ്ട്.