മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

Newsroom

എഫ്‌സി ഗോവയുടെ പരിശീലകനായ മനോലോ മാർക്കസ് ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകൻ. മനോലോ മാർക്കസിനെ പുതിയ പരിശീലകനായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ ആയ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം എഫ് സി ഗോവയെയും ഇന്ത്യൻ ടീമിനെയും ഒരേ സമയം പരിശീലിപ്പിക്കും. ഇതിനായുള്ള നിയമപ്രശ്നങ്ങൾ എ ഐ എഫ് എഫ് പരിഹരിച്ചതായാണ് റിപ്പോർട്ട്.

മനോലോ 23 05 03 09 22 50 407

AIFF എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകി. ഇനി AIFFഉം മനോലോയും തമ്മിൽ കരാർ ഒപ്പുവെച്ചാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. മനോലോ ഒരു സീസൺ മുമ്പ് ആയിരുന്നു ഗോവയുടെ പരിശീലകനായത്.

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. 66 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.

ഹൈദരബാദിൽ ഇരിക്കെ യുവതാരങ്ങളെ വളർത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മികവു കാണിച്ചിരുന്നു.