മഞ്ചേരിയിൽ വെച്ച് ഒരു കേരള vs ഇന്ത്യ ഫുട്ബോൾ പോരാട്ടം

Newsroom

മഞ്ചേരിയിൽ വെച്ച് ഒരു കേരള സ്റ്റാർസ് vs ഇന്ത്യൻ സ്റ്റാർസ് മത്സരം നടക്കുന്നു. ലഹരി വിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള ധനശേഖരണാർത്ഥം ആണ് ഇത്തരം ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്. മെയ് ആറിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക. മെഹ്താബ് ഹുസൈൻ നയിക്കുന്ന ഇന്ത്യ ഓൾ സ്റ്റാർസും അനസ് എടത്തൊടിക ക്യാപ്റ്റൻ ആകുബ്ബ കേരള ഓൾ സ്റ്റാർസും തമ്മിൽ ആകും സൗഹൃദ ഫുട്ബോൾ മത്സരം നടക്കുക.

Picsart 23 04 21 19 01 49 909

കേരള ഇലവനിൽ കേരളത്തിൽ നിന്ന് ഇപ്പോൾ സജീവമായ ഐ എസ് എൽ താരങ്ങളും മുൻ ഐ എസ് എൽ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഐ ലീഗ് താരങ്ങളും അണിനിരക്കും. ഇന്ത്യൻ ഇലവനിൽ ഇന്ത്യൻ ഫുട്ബോളിലെ പല വലിയ താരങ്ങളും ഉണ്ടാകും.

ഫുട്ബോളിലൂടെ സമൂഹത്തിന്റെ ഉന്നമനമാണ് സംഘടന