മാനെയും ഇനി റൊണാൾഡോക്ക് ഒപ്പം!! അൽ നസർ സെനഗൽ താരത്തെ സ്വന്തമാക്കി

Newsroom

ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ അൽ നസർ സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസർ താരത്തെ സ്വന്തമാക്കാനായി ബയേണുമായും ധാരണയിൽ എത്തി. മാനെയെ സ്വന്തമാക്കാനായി 40 മില്യണോളം അൽ നസർ ബയേണു നൽകും. അടുത്ത ദിവസം തന്നെ മെഡിക്കൽ പൂർത്തിയാക്കി ക്ലബിനൊപ്പം ചേരും. ഈ ട്രാൻസ്ഫർ വിൻഡോയിൽ ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അൽ നസർ സൈൻ ചെയ്തിരുന്നു.

മാനെ 23 07 16 11 45 06 453

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.

സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയുടെ വരവ് അൽ നസറിനെ ശക്തരാകാൻ സഹായിക്കും. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം കൈവിട്ട അൽ നസർ ഇത്തവണ ലീഗ് സ്വന്തമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തിലാണ് ടീം ഒരുക്കുന്നത്. ഇനിയും വലിയ സൈനിംഗുകൾ വരും ദിവസങ്ങളിൽ അൽ നസർ നടത്തും.