മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ

Newsroom

Picsart 25 03 02 02 01 56 109

മാഞ്ചസ്റ്ററിൽ നടന്ന എഫ് എ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കൗമാരക്കാരനായ നിക്കോ ഒറെയ്‌ലി ഇരട്ട ഗോളുകളുടെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി പ്ലൈമൗത്തിനെതിരെ 3-1ന് വിജയിച്ചു. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ജയം.

1000095993

ബ്രെൻ്റ്‌ഫോർഡിനെയും ലിവർപൂളിനെയും നേരത്തെ തന്നെ പുറത്താക്കിയ ചാമ്പ്യൻഷിപ്പ് ടീമായ പ്ലിമൗത്ത് ഇന്ന് ആദ്യ പകുതിയിൽ മാക്‌സിം തലോവിറോവിൻ്റെ ഹെഡറിലൂടെ സിറ്റിയെ ഞെട്ടിച്ച് ലീഡ് നേടി. ഹാഫ്ടൈമിന് തൊട്ടുമുമ്പ് ഒ’റെയ്‌ലി സമനില നേടി സിറ്റിക്ക് ആശ്വാസം നൽകി.

രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ഒ’റെയ്‌ലി സിറ്റിയെ മുന്നിലെത്തിച്ചു, സ്റ്റോപ്പേജ് ടൈമിൽ, ഡി ബ്രുയിൻ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.