മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല!! എവർട്ടണോടും ജയമില്ല!! 13ൽ ആകെ 1 ജയം!!

Newsroom

Picsart 24 12 26 19 42 25 508
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ മോശം റൺ അവസാനിക്കുന്നില്ല. അവർ ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടണോട് സമനില വഴങ്ങി. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. എർലിംഗ് ഹാളണ്ട് പെനാൽറ്റി നഷ്ടപ്പെടുത്തിയത് ഇന്ന് അവർക്ക് തിരിച്ചടിയായി.

1000772032

അവസാന 13 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഒരു മത്സരം മാത്രമാണ് വിജയിച്ചത്. ഇന്ന് നന്നായി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 14ആം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ ലീഡ് നേടി. ബെർണാഡോയുടെ ഒരു ഷോട്ട് ഡിഫ്ലക്ഷനിലൂടെ വലയിൽ എത്തുക ആയിരുന്നു.

36ആം മിനുട്ടിൽ സിറ്റിയുടെ സന്തോഷം കെടുത്തി കൊണ്ട് എവർട്ടൺ സമനില നേടി. എൻഡിയായെയിലൂടെ ആയിരുന്നു എവർട്ടന്റെ സമനില. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ അത് ലക്ഷ്യത്തിൽ എത്തിക്കാൻ ഹാളണ്ടിനായില്ല. സ്കോർ 1-1 എന്ന നിലയിൽ തുടർന്നു.

സിറ്റി ഡിബ്രുയിനെയെ അടക്കം കളത്തിൽ എത്തിച്ച് വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമനിലയോടെ സിറ്റി 28 പോയിന്റുമായി 7ആം സ്ഥാനത്ത് നിൽക്കുകയാണ്. 17 പോയിന്റുള്ള എവർട്ടൺ 15ആം സ്ഥാനത്തും നിൽക്കുന്നു.