മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് സെമിഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവർ ബൗണ്മത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമി ഉറപ്പിച്ചത്.

ഇന്ന് തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് എടുക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ഹാൾണ്ടിന് ആയില്ല. 21ആം മിനിറ്റിൽ എവാനിൽസണിലൂടെ ബോൺമത്ത് ലീഡ് എടുത്തു. ആദ്യ പകുതിയിലുടനീളം ആ ലീഡ് തുടർന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിട്ടിൽ സമനില ഗോൾ നേടിക്കൊണ്ട് ഹാളണ്ട് പ്രായശ്ചിത്തം ചെയ്തു. 63ആം മിനിട്ടിൽ മർമോഷ് സിറ്റിക്ക് ലീഡ് നേടിക്കൊടുത്തു.
മാഞ്ചസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, ക്രിസ്റ്റൽ പാലസ്് ആസ്റ്റർ വില്ല എന്നിവരാണ് സെമിഫൈനലിൽ ഉള്ളത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ഫോറസ്റ്റിനെയും, ആസ്റ്റൺ വില്ല ക്രിസ്റ്റൽ പാലസിനേയും നേരിടും.