ഇറ്റലിയുടെ പരിശീലക സ്ഥനം ഒഴിഞ്ഞ മാഞ്ചിനി സൗദി അറേബ്യയിലേക്ക് എത്തുന്നു. സ്സുദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായി മാഞ്ചിനിയെ നിയമിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. 77 മില്യൺ മൂല്യമുള്ള ഓഫർ മാഞ്ചിനിക്ക് മുന്നിൽ സൗദി അറേബ്യ വെച്ചിട്ടുണ്ട്. സൗദി അറേബ്യ നടത്തുന്ന ഫുട്ബോൾ വിപ്ലവത്തിലെ പ്രധാന ചുവടാകും ഇത്. സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.
കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല. ഇത് ആണ് മാഞ്ചിനി ഇറ്റലി വിടാനുള്ള പ്രധാന കാരണം.
2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.