പെനാൽറ്റി ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പ്രീ സീസൺ ജയം

- Advertisement -

പെനാൽറ്റി ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീ സീസണിലെ ആദ്യ ജയം. എ.സി മിലാനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാൽറ്റിയിൽ മറികടന്നത്. 26 പെനാൽറ്റി ഷൂട്ട് ഔട്ടുകൾ കണ്ട മത്സരത്തിൽ 9-8നാണ് യുണൈറ്റഡ് വിജയിച്ചത്. ഇരു ടീമുകളും 13 പെനാൽറ്റികൾ എടുത്ത മത്സരത്തിൽ അവസാന കിക്ക്‌ എടുത്ത എ.സി മിലാൻ താരം ഫ്രാങ്ക് കെസ്സിയുടെ പെനാൽറ്റി ബാറിന് മുകളിലൂടെ പോവുകയായിരുന്നു. നിശ്ചിത സമയത്ത് സ്കോർ 1-1 ആയിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അലക്സിസ് സാഞ്ചസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ മൂന്ന് മിനുട്ടിനു ശേഷം സുസോ യിലൂടെ ഗോൾ തിരിച്ചടിച്ച് എ.സി മിലാൻ മത്സരം സമനിലയിലാക്കി. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചസ് മികച്ച പ്രകടനം നടത്തിയെങ്കിലും നിശ്ചിത സമയത്ത് വിജയ ഗോൾ നേടാൻ താരത്തിനായില്ല. ആദ്യ രണ്ട് പ്രീസീസൺ മത്സരങ്ങളും സമനിലയിൽ അവസാനിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീ സീസൺ വിജയമായിരുന്നു ഇന്നത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement