ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാന ആഴ്ചയിലേക്ക് പോകവെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. അറ്റാക്കിൽ ഗോളടിക്കാൻ ആരും ഇല്ലാത്ത അവസ്ഥയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. ഇപ്പോൾ ഉള്ള സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടും ജോഷ്വ സിർക്‌സിയും ഗോൾ മുഖത്ത് അത്ര നല്ല പ്രകടനം അല്ല കാഴ്ചവെക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗർനാചോയെ സ്വന്തമാക്കൻ ചെൽസിയും ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു സ്വാപ് ഡീൽ അല്ല യുണൈറ്റഡ് ചർച്ചക ചെയ്യുന്നത. എങ്കുകുവിനെ ലോണിൽ നേടാൻ ആകുമോ എന്നാകും യുണൈറ്റഡ് നോക്കുന്നത്.
2023 ൽ ചെൽസിയിൽ ചേർന്ന എൻകുങ്കു ഇപ്പോൾ നല്ല ഫോമിലാണ്, ഈ സീസണിൽ 13 ഗോളുകൾ ടീമിനായി നേടി. എന്നൾ ചെൽസി മാനേജർ എൻസോ മറെസ്ക നിക്കോളാസ് ജാക്‌സണെ ആണ് സ്ഥിരം ആദ്യ ഇലവനിൽ ഇറക്കുന്നത്.