പരിചയസമ്പന്നരായ മുന്നേറ്റനിര താരങ്ങളായ ഡൊമിനിക് കാലവർട്ട്-ലെവിൻ, ജാമി വാർഡി, കാല്ലം വിൽസൺ എന്നിവരെ ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിച്ചേക്കും. ലോറി വിറ്റ്വെൽ, മാർക്ക് ക്രിച്ച്ലി എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരം, ക്ലബ് നിലവിൽ അവരുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ മൂന്ന് താരങ്ങളെയും ഉടനടി സ്വന്തമാക്കാൻ സാധ്യതയില്ല.

എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മറികടന്ന് വലിയ സൈനിംഗുകൾ നടത്താൻ യുണൈറ്റഡിന് ആയില്ല എങ്കിൽ യുണൈറ്റഡ് അവസാനം ഫ്രീ ഏജന്റുകളെ ആശ്രയിക്കേണ്ടി വരും. ഈ മൂന്ന് സ്ട്രൈക്കർമാർക്കും പ്രീമിയർ ലീഗ് പരിചയസമ്പത്തുണ്ടെങ്കിലും, യുണൈറ്റഡ് പോലൊരു വലിയ ക്ലബ് ഇവരെ സൈൻ ചെയ്താൽ അത് ആരാധകർക്ക് നിരശ നൽകും.
ക്ലബിൽ ഇപ്പോഴുള്ള സ്ട്രൈക്കർ ഹൊയ്ലുണ്ട് ക്ലബ് വിടില്ല എന്നാണ് സൂചന. ഹൊയ്ലുണ്ടിന് വെല്ലുവിളി ഉയർത്താൻ ഒരു മികച്ച സ്ട്രൈക്കറിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇതുവരെ അതിനുള്ള നീക്കങ്ങൾ നടത്താൻ യുണൈറ്റഡിന് ആയില്ല.