എവർട്ടണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 3 താരങ്ങൾ പരിക്ക് മാറി തിരികെയെത്തി. ലെനി യോറോ, മാനുവൽ ഉഗാർതെ ക്രിസ്റ്റ്യൻ എറിക്‌സൺ എന്നിവർ പരിക്ക് മാറി എത്തിയതായി റൂബൻ അമോറിം സ്ഥിരീകരിച്ചു. പ്രതിസന്ധിയിലൂടെ പോലുന്ന ക്ലബിന് ഈ വാർത്ത കുറച്ച് ആശ്വാസം നൽകും.

അമദ് ഡിയാല്ലോയും ലിസാൻഡ്രോ മാർട്ടിനെസും ഈ സീസണിൽ ഇനി യുണൈറ്റഡിനായി കളിക്കില്ല എന്ന് ഉറപ്പായിരുന്നു. കോബി മൈനൂവും ആറ് ആഴ്ചയോളം പുറത്ത് നിൽക്കും. ദീർഘകാലമായി ടീമിനൊപ്പം ഇല്ലാത്ത ലൂക്ക് ഷായും മേസൺ മൗണ്ടും തിരിച്ചുവരവിന്റെ അടുത്തല്ല എന്നും അമോറിം പറഞ്ഞു. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ നേരിടും. ലീഗിൽ ഇപ്പോൾ 15ആം സ്ഥാനത്തുള്ള യുണൈറ്റഡ് ഇന്ന് തോറ്റാൽ ആ സ്ഥാനവും ഭീഷണിയിൽ ആകും.