ആഴ്‌സണലിന്റെ യുവതാരം എയ്‌ഡൻ ഹെവനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ഈ വിൻഡോയിൽ തന്നെ താരത്തെ ടീമിൽ എത്തിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.
18 വയസ്സുള്ള സെൻട്രൽ ഡിഫൻഡർ എയ്ഡൻ ഹെവനെ സ്വന്തമാക്കാൻ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലുമായി ചർച്ചകൾ ആരംഭിച്ചതായൊ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യുവതാരം, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്, ബാഴ്‌സലോണ എന്നിവയുൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ആഴ്സണൽ അക്കാദമിയുടെ ഉൽപ്പന്നമായ ഹെവൻ, 2024 ഒക്ടോബറിൽ കാരബാവോ കപ്പ് മത്സരത്തിലൂടെ സീനിയർ അരങ്ങേറ്റം കുറിച്ചിരുന്നു. ആഴ്സണലുമായുള്ള അദ്ദേഹത്തിന്റെ കരാർ ആറ് മാസത്തിനുള്ളിൽ അവസാനിക്കും. ഗണ്ണേഴ്സ് അദ്ദേഹത്തെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും താരം ക്ലബ് വിടാൻ ആണ് ശ്രമിക്കുന്നത്.
ലെഫ്റ്റ് ഡിഫൻഡറായ ഹെവന്, ലെഫ്റ്റ് സെന്റർ ബാക്കായും, ലെഫ്റ്റ് ബാക്കായും, ലെഫ്റ്റ് വിംഗ് ബാക്കായും കളിക്കാൻ ആകും.