വോൾവ്സിന്റെ സ്ട്രൈക്കറെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു

Newsroom

Updated on:

Cunha
Download the Fanport app now!
Appstore Badge
Google Play Badge 1


മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ട്രൈക്കർ മാത്യസ് കുഞ്ഞ്യക്ക് ആയി രംഗത്തെത്തിയിരിക്കുന്നു. സമ്മർ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൈ സ്പോർട്സിന്റെയും ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റോമാനോയുടെയും റിപ്പോർട്ടുകൾ പ്രകാരം, യുണൈറ്റഡ് നിലവിൽ കുഞ്ഞ്യയുമായി വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. ക്ലബ്ബിന്റെ പ്രധാന ആക്രമണ ലക്ഷ്യങ്ങളിലൊരാളായി കുഞ്ഞ്യ വളർന്നിട്ടുണ്ട്.

1000148882


രണ്ടു മാസം മുമ്പ് 2029 വരെ വോൾവ്സുമായി കുൻഹാ കരാർ പുതുക്കിയെങ്കിലും, ഈ സമ്മറിൽ £62.5 മില്യൺ റിലീസ് ക്ലോസ് അദ്ദേഹത്തിന്റെ കരാറിലുണ്ട്. ഈ ക്ലോസ് സജീവമാവും യുണൈറ്റഡ് ഇത് ഉപയോഗിക്കാൻ തയ്യാറാണ്.


25-കാരനായ ബ്രസീലിയൻ താരം ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. 14 പ്രീമിയർ ലീഗ് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. വോൾവ്സിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിനിടയിലും കുഞ്ഞ്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.


പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ 3-4-2-1 ശൈലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്. അവർക്ക് ആക്രമണത്തിലും ഗോൾ നേടുന്നതിലും ഒരുപോലെ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു വൈവിധ്യമാർന്ന മുന്നേറ്റനിര താരത്തെ ആവശ്യമുണ്ട്. രണ്ടാം സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള കുഞ്ഞ്യ ഈ റോളിന് തികച്ചും അനുയോജ്യനാണ്.
യുണൈറ്റഡിന്റെ നിലവിലെ സ്ട്രൈക്കർമാരായ റാസ്മസ് ഹോയ്‌ലുണ്ടും ജോഷ്വ സിർക്‌സിയും ഈ സീസണിൽ ആകെ 6 ലീഗ് ഗോളുകൾ മാത്രമാണ് നേടിയത്. .