തിങ്കളാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനോട് 2-0 ന് തോറ്റതിന് ശേഷം സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അമോറിം ക്ലബ്ബ് തരംതാഴ്ത്തൽ പോരാട്ടത്തിലാണെന്ന് സമ്മതിച്ചു. അവസാന ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിൻ്റെ അഞ്ചാമത്തെ തോൽവി ആയിരുന്നു ഇന്നലത്തേത്. തരംതാഴ്ത്തൽ സോണിന് ഏഴ് പോയിൻ്റ് മാത്രം മുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ.
“റിലഗേഷൻ ബാറ്റിലിൽ ആണ്. ഇത് ശരിക്കും വ്യക്തമാണ്, ഞങ്ങൾ പോരാടേണ്ടതുണ്ട്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷമാണ്. ഈ സാഹചര്യത്തെ ഞങ്ങൾ സത്യസന്ധതയോടെ അഭിമുഖീകരിക്കേണ്ടതുണ്ട്.” അമോറിം മത്സര ശേഷം പറഞ്ഞു.
“ഈ അവസ്ഥയിൽ ടീം എത്തിയത് എൻ്റെയ തെറ്റാണ്,” അമോറിം പറഞ്ഞു. “ടീം മെച്ചപ്പെടുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പരിശീലകനായി ഇത്ര മത്സരങ്ങൾ തോൽക്കുന്നത് ലജ്ജാകരമാണ്. ഈ ക്ലബ്ബിലുള്ളവർ ഒഴികഴിവുകൾ പറഞ്ഞ് മടുത്തുവെന്ന് ഞാൻ കരുതുന്നു. ഞാൻ അത് പറയുന്നില്ല. ഈ ക്ലബ്ബിന് ഒരു ഷോക്ക് ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.