പ്രീമിയർ ലീഗ് സമ്മർ സീരീസ് 2025-ന്റെ ഭാഗമായി തങ്ങളുടെ അമേരിക്കൻ ടൂറിനായുള്ള 32 അംഗ ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ, ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയാണ് ടീമിന്റെ പ്രീ-സീസൺ കാമ്പയിൻ ആരംഭിക്കുക.
അവിടെ ബോൺമൗത്ത്, എവർട്ടൺ എന്നീ ടീമുകളെയും യുണൈറ്റഡ് നേരിടും. മൂന്ന് മത്സരങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാഴ്ചക്കാർക്കൊഴികെ MUTV-യിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

പുതിയ സീസണിന് മുന്നോടിയായി ടീമിനെ മെച്ചപ്പെടുത്താൻ അമോറിം ലക്ഷ്യമിടുന്നതിനാൽ, യുണൈറ്റഡിന്റെ പ്രീ-സീസൺ ഒരുക്കങ്ങളിലെ ഒരു പ്രധാന ഘട്ടമാണ് ഈ ടൂർ. ഈ വേനൽക്കാലത്ത് ടീമിലെത്തിയ മാത്യൂസ് കുഞ്ഞ്യ, ഡീഗോ ലിയോൺ, ബ്രയാൻ എംബ്യൂമോ എന്നിവരും സ്ക്വാഡിൽ ഉൾപ്പെടുന്നു.
പ്രധാന താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, കാസെമിറോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെ കൂടാതെ, ജാക്ക് ഫ്ലെച്ചർ, ബെൻഡിറ്റോ മാന്റാറ്റോ, ഈഥൻ വില്യംസ് തുടങ്ങിയ യുവതാരങ്ങളും 32 അംഗ ടീമിലുണ്ട്. ഗോൾകീപ്പർമാരായി അൽതായ് ബായിന്ദിർ, ടോം ഹീറ്റൺ, ആന്ദ്രേ ഒനാന എന്നിവരാണുള്ളത്. പ്രതിരോധ നിരയിൽ മത്യാസ് ഡി ലിറ്റ്, ലെനി യോറോ, എന്നിവരും ഉൾപ്പെടുന്നു. മഗ്വയർ കുടുംബപരമായ കാരണങ്ങളാൽ ആണ് സ്ക്വാഡിൽ ഇല്ലാത്തത്.
TOUR SQUAD
Goalkeepers: Altay Bayindir, Tom Heaton, Dermot Mee, Will Murdock, Andre Onana.
Defenders: Diogo Dalot, Matthijs de Ligt, Patrick Chinazaekpere Dorgu, Tyler Fredricson, Ayden Heaven, Diego Leon, Lisandro Martinez, Noussair Mazraoui, Reece Munro, Luke Shaw, Leny Yoro.
Midfielders: Casemiro, Toby Collyer, Bruno Fernandes, Jack Fletcher, Sekou Kone, Kobbie Mainoo, Mason Mount, Manuel Ugarte.
Forwards: Amad, Matheus Cunha, Rasmus Hojlund, Bendito Mantato, Bryan Mbeumo, Chido Obi, Ethan Williams, Joshua Zirkzee.