മാഞ്ചസ്റ്റർ സിറ്റി ടീം ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പാൽമിറാസ് സെൻ്റർ ബാക്ക് വിറ്റോർ റെയ്‌സിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ശക്തമാക്കിയിട്ടുണ്ട്. 18-കാരൻ സിറ്റിയുടെ മുൻഗണനാ ലിസ്റ്റിൽ ഉണ്ട്. ബ്രൈറ്റണും മറ്റ് യൂറോപ്യൻ ക്ലബ്ബുകളും അവരുടെ ബിഡ്ഡുകൾ ബ്രസീലിയൻ താരത്തിനായി സമർപ്പിച്ചെങ്കിലും ഈ ബിഡുകൾ നിരസിക്കപ്പെട്ടു.
ഒരു പാക്കേജായി ഏകദേശം 40 മില്യൺ യൂറോ വിലമതിക്കുന്നതാണ് സിറ്റിയുടെ പ്രാരംഭ ഓഫർ. ബ്രസീലിയൻ ഫുട്ബോളിലെ ഉയർന്നു വരുന്ന വാഗ്ദാനമായാണ് വിറ്റോർ റെയ്സ് കാണുന്നത്.
പാൽമറസിന്റെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരം ബ്രസീലിനെ വിവിധ ഏജ് ഗ്രൂപ്പുകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.