ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പോർട്ടോ മിഡ്ഫീൽഡർ നിക്കോ ഗോൺസാലസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി അവസാന നിമിഷം ശ്രമിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്, പക്ഷേ ഇതുവരെ ഒരു കരാറിലും സിറ്റി എത്തിയിട്ടില്ല.
യുവന്റസിൽ നിന്നുള്ള ഡഗ്ലസ് ലൂയിസിനൊപ്പം ഗോൺസാലസിനെയും മധ്യനിരയിലെ ഓപ്ഷനായി സിറ്റി കാണുന്നു ഡിഫൻസീവ് അല്ലെങ്കിൽ സെൻട്രൽ മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന 23 കാരൻ നികോ ഗോൺസാലസ് 2023 ൽ പോർട്ടോയിൽ ചേരുന്നതിന് മുമ്പ് ബാഴ്‌സലോണയുടെ അക്കാദമിയിലൂടെയാണ് വളർന്ന്യു വന്നത്.
ബാഴ്‌സലോണയുടെ കരാറിൽ 40% സെൽ-ഓൺ ക്ലോസ് ഉണ്ട്. അതുകൊണ്ട് ഈ ട്രാൻസ്ഫർ നടന്നാൽ അത് ബാഴ്സക്കും ഗുണമാകും. ഡിഫൻഡർമാരായ വിറ്റർ റെയ്‌സ്, ജുമ ബാഹ്, അബ്ദുക്കോദിർ ഖുസനോവ്, ഫോർവേഡ് ഒമർ മാർമൗഷ് എന്നിവരെ ഈ ജനുവരിയിൽ സിറ്റി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.