ചൈനീസ് ക്ലബ്ബിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ചൈനീസ് ക്ലബ് സിചുവാൻ ജൂനിയങ്ങിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റി ഉടമസ്ഥാവകാശമുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പാണ് ചൈനീസ് ക്ലബ്ബിനെ സ്വന്തമാക്കിയത്. ചൈനീസ് ലീഗിലെ മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ് സിചുവാൻ ജൂനിയങ്. ചൈന സ്പോർട്സ് ക്യാപിറ്റലും ഉബ്‌ടെകും മാഞ്ചസ്റ്റർ സിറ്റിയും സംയുക്തമായിട്ടാണ് ചൈനയിൽ ക്ലബ്ബിനെ സ്വന്തമാക്കിയത്.

അടുത്ത മാസം ചൈനീസ് ലീഗ് ആരംഭിക്കാനിരിക്കയാണ് സിറ്റി ഗ്രൂപ്പ് ചൈനീസ് ക്ലബ്ബിനെ സ്വന്തമാക്കിയത്. സിറ്റി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ഏഴാമത്തെ ക്ലബ്ബാണ് സിചുവാൻ ജൂനിയങ്. മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ ഓസ്‌ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി, എം.എൽ.എസ് ടീമായ ന്യൂ യോർക്ക് സിറ്റി, ലാ ലീഗ്‌ ക്ലബായ ജിറോണ, ഉറുഗ്വൻ ക്ലബ് ടോർകെ, യോക്കോഹാമ മരിനോസ് എന്നിവയിൽ സിറ്റി ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്.

Advertisement