18 വയസ്സുള്ള സെൻട്രൽ ഡിഫെൻഡർ ജുമ ബഹിനെ റയൽ വയ്യഡോയിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത് എ.ഐ.കെ ഫ്രീടോങ്ങിൽ നിന്ന് വയ്യഡോയിഡിൽ ചേർന്ന സിയറ ലിയോണിയൻ പ്രതിഭ ഇപ്പോൾ ക്ലബ് വിടാൻ ഒരുങ്ങുകയാണ്
ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത് പ്രകാരം ഉടൻ ഈ നീക്കം നടക്കും, പ്രീമിയർ ലീഗ് ചാമ്പ്യന്മാർ സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ബഹിനെ ആർസി ലെൻസിന് വായ്പയായി നൽകാൻ സാധ്യതയുണ്ട്. യുവ ഡിഫെൻഡർ വയ്യഡൊയിഡിനായി 14 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
ന്യൂകാസിൽ യുണൈറ്റഡും ബഹിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ മാഞ്ചസ്റ്റർ സിറ്റി 10-15 മില്യൺ യൂറോയ്ക്ക് അദ്ദേഹത്തിനെ സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.