ഇത്തിഹാദ് സ്റ്റേഡിയത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ 3-0ന്റെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി, വിജയവഴിയിലേക്ക് മടങ്ങി. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ഇന്ന് ശക്തമായി തുടങ്ങി, എട്ടാം മിനിറ്റിൽ ബെർണാർഡോ സിൽവ ഗോളടിച്ചു. ജോസ്‌കോ ഗ്വാർഡിയോളിൻ്റെ മികച്ച ക്രോസിന് പിന്നാലെ കെവിൻ ഡി ബ്രൂയ്‌നിൻ്റെ ഹെഡ്ഡഡ് ശ്രമത്തിന് ശേഷം പോർച്ചുഗീസ് മിഡ്‌ഫീൽഡർ ക്ലോസ് റേഞ്ചിൽ നിന്ന് ടാപ്പുചെയ്‌തു ഗോൾ ആക്കുക ആയിരുന്നു.
31-ാം മിനിറ്റിൽ ഡി ബ്രൂയ്‌നിൻ്റെ മികച്ച സ്‌ട്രൈക്കിൽ സിറ്റി ലീഡ് ഇരട്ടിയാക്കി. ജെറമി ഡോകു അസിസ്റ്റ് നൽകി. 57-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഡോകു സ്കോററായി മാറ്. എർലിംഗ് ഹാലൻഡ് നൽകിയ പാസിൽ നിന്നായിരുന്നു ഡോകുവിന്റെ ഗോൾ.
ഈ വിജയത്തോടെ എല്ലാ മത്സരങ്ങളിലും സിറ്റിയുടെ ഏഴ് ഗെയിമുകളായുള്ള വിജയിക്കാതെയുള്ള ഓട്ടം അവസാനിച്ചു. 14 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി അവർ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 4-ാം സ്ഥാനത്തേക്ക് എത്തി. നോട്ടിങ്ഹാം ഫോറസ്റ്റ് 22 പോയിൻ്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. .