പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം ഹോട്‌സ്‌പറുമായി 2-2 സമനിലയിൽ പിരിഞ്ഞു. എന്നാൽ ഈ മത്സരത്തിൽ യുണൈറ്റഡിനെ വലച്ചത് അവസാന നിമിഷങ്ങളിലെ ഗോളുകൾക്കൊപ്പം കളിക്കാർക്കുണ്ടായ പരിക്കുകളാണ്.

ഹാംസ്ട്രിംഗ് പ്രശ്നം കാരണം ഹാരി മഗ്വയറിനെ 72-ാം മിനിറ്റിൽ പിൻവലിച്ചു. കൂടാതെ, കളിയുടെ അവസാന നിമിഷങ്ങളിൽ ബെഞ്ചമിൻ സെസ്‌കോ കാൽമുട്ടിന് പരിക്കേറ്റ് പുറത്തായത് യുണൈറ്റഡിനെ പത്ത് കളിക്കാർ മാത്രമായി ചുരുക്കുകയും ചെയ്തു. സെസ്കോയ്ക്ക് മുട്ടിനാണ് പരിക്ക് എന്നത് കൊണ്ട് തന്നെ താരത്തെ കുറിച്ച് ആശങ്ക ഉണ്ട് എന്ന് അമോറിം പറഞ്ഞു. ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോഴേക്ക് ഒരു വ്യക്തത ഇതിൽ വരുമെന്നാണ് പ്രതീക്ഷ.














