സഫറിംഗ് തുടരുന്നു! ഓൾഡ് ട്രാഫോർഡിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പതറി

Newsroom

Bruno


പ്രീമിയർ ലീഗ് ടേബിളിൽ മുന്നേറാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് പ്രതിരോധ താരം സാംഗൗടൂ മഗാസ നേടിയ 83-ാം മിനിറ്റിലെ സമനില ഗോളിൽ 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചു.

1000365030


ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 58-ാം മിനിറ്റിൽ ഡിയോഗോ ഡാലോട്ട് നേടിയ ഗോളിൽ ആതിഥേയർ ലീഡ് നേടി. പെനാൽറ്റി ഏരിയയുടെ ഉള്ളിൽ നിന്ന് താഴ്ന്ന ഷോട്ട് ഇടത് കോർണറിലേക്ക് തൊടുത്ത ഡാലോട്ടിന്റെ ഈ ഗോൾ ഈ സീസണിലെ താരത്തിന്റെ ആദ്യ ഗോളായിരുന്നു. എന്നാൽ ഈ ഗോളിന് ശേഷം യുണൈറ്റഡ് കളി മറന്നു. കോച്ചിന്റെ ഡിഫൻസീവ് മാറ്റങ്ങളും തിരിച്ചടിയായി.

83-ാം മിനിറ്റിൽ കോർണറിൽ നിന്ന് മഗാസ നേടിയ ഗോളിൽ വെസ്റ്റ് ഹാം സമനില പിടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ ജയിക്കാൻ ആവാതെ കളി അവസാനിപ്പിക്കുന്നത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ അവർക്ക് അഞ്ചാം സ്ഥാനത്തേക്ക് എത്താമായിരുന്നു.