ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ 2-0 ന് പരാജയപ്പെടുത്തി. ജാക്ക് ഗ്രീലിഷ് തന്റെ 16 മാസത്തെ പ്രീമിയർ ലീഗ് ഗോൾ വരൾച്ചയ്ക്ക് ഈ മത്സരത്തിലൂടെ വിരാമമിട്ടു. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിനുള്ളിൽ ഗ്രീലിഷ് ഗോൾ നേടി. ആദ്യ പകുതിയിൽ 29ആം മിനുറ്റിൽ ഒമർ മാർമൗഷും കൂടെ ഗോൾ നേടിയതോടെ സിറ്റി വിജയം ഉറപ്പിച്ചു.

ജയത്തോടെ സിറ്റി 51 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർത്തി. ലെസ്റ്ററിന്റെ തുടർച്ചയായ ഏഴാം ലീഗ് തോൽവിയാണിത്. അവസാന ഏഴ് മത്സരങ്ങളിൽ ഗോളൊന്നും നേടാനും അവർക്ക് ആയില്ല.
ലെസ്റ്ററിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ ആയില്ല. പരിക്ക് കാരണം എർലിംഗ് ഹാലാൻഡ് സിറ്റിക്ക് ആയി ഇറങ്ങിയിരുന്നില്ല.