മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ ബ്രീച്ച്; വാദം ഈ ആഴ്ച അവസാനിക്കും

Newsroom

1000741269
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ സാമ്പത്തിക നിയന്ത്രണ നിയമങ്ങളുടെ ലംഘനങ്ങൾക്ക് മേലുള്ള വാദം ഈ ആഴ്ച അവസാനിക്കും. ഫെബ്രുവരിയിൽ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. 2009 നും 2018 നും ഇടയിൽ നടത്തിയ 129 ലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ ആണ് മാഞ്ചസ്റ്റർ സിറ്റി ചാർജ് നേരിടുന്നത്.

മാഞ്ചസ്റ്റർ സിറ്റി

സെപ്തംബർ 17-ന് ആരംഭിച്ച നടപടിക്രമങ്ങൾ ഷെഡ്യൂളിൽ തന്നെ തുടരുകയാണ്, ഇരു കക്ഷികളും അവരുടെ അവസാന വാദങ്ങൾ അവതരിപ്പിച്ചു. വിധി വന്നാലും അപ്പീലുകൾ നൽകുക ആണെങ്കിൽ ഈ നിയമ പോരാട്ടം 2025-26 കാമ്പെയ്‌ൻ വരെ നീണ്ടു നിന്നേക്കാം. .

വരാനിരിക്കുന്ന വിധി ഇംഗ്ലീഷ് ഫുട്‌ബോളിലെ മാഞ്ചസ്റ്റർ സിറ്റിയുടെ നിലനിൽപ്പിനെയും അവരുടെ ഭാവിയെയും സാരമായി ബാധിച്ചേക്കാം. മാഞ്ചസ്റ്റർ സിറ്റിയുടെ റിലഗേഷൻ ഉൾപ്പെടെ അവർക്ക് ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്.