ഫുട്ബോൾ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ മലയാളികൾ ല
ലോകത്തിനൊപ്പം ഫുട്ബോൾ ആവേശത്തിനായി ഒരുങ്ങുകയാണ്. ലോകകപ്പ് ആയാൽ ലോകകപ്പിനായി ആന്തങ്ങളും തീം സോംഗുകളും ഏറെ ഇറങ്ങുന്നതും പതിവാണ്. വാക വാകയും വേവിങ് ഫ്ലാഗും എല്ലാം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇന്നും സ്വാധീനം ഉള്ള പാട്ടുകളാണ്. ഇത്തവണ കേരളത്തിൽ നിന്ന് മലയാളത്തിൽ ഒരു പാട്ടും ലോകകപ്പിനായി വന്നിരിക്കുകയാണ്.
ഖത്തർ ലോകകപ്പ് മലയാളികൾക്ക് ഏറെ പ്രിയകരം ആയതു കൊണ്ട് തന്നെ ഈ മലയാളം പാട്ടും ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ ഏറെ സ്നേഹത്തോടെ സ്വീകരിച്ചിരിക്കുകയാണ്.
ഡിജെ സാവിയോയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ മലയാളം ലോകകപ്പ് ആന്തം ആണ് ‘കാൽപ്പന്താണേ…കനവൊന്നാണ” എന്ന പാട്ട്. മനോരമ മ്യൂസിക് ആണ് ഈ പാട്ട് യൂട്യൂബിലൂടെ പുറത്ത് ഇറക്കിയിരിക്കുന്നത്.
കളി പറച്ചിലിലെ വ്യത്യസ്ഥത കൊണ്ട് ലോകമെങ്ങമുള്ള മലയാളികളെ ആവേശം കൊള്ളിക്കുന്ന കമന്റേന്റർ ഷൈജു ദാമോദരന്റെ തീപാറുന്ന ഡയലോഗുകളും പാട്ടിൽ ഉണ്ട്. ഐ എം വിജയനും വീഡിയോയിൽ എത്തുന്നു.
ഗാനം രചിച്ചിരിക്കുന്നത് ,എം.സി കൂപ്പർ, ഡിജെ സാവിയോ എന്നിവർ ചേർന്നാണ്.ആലാപനം എം.സി. കൂപ്പെർ, റോണി ഫിലിപ്. വിഡിയോ ഡയറക്ടർ റിയാസ് ഇരിഞ്ഞാലക്കുട, എഡിറ്റർ റെനീഷ് മ്യൂസിക് അറേഞ്ച്മെന്റ്സ് അക്ഷയ് ഒഫിഷ്യൽ. ഛായാഗ്രഹണം നിതിൻ തളിക്കുളം.