44ആമത് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം മലപ്പുറത്തിന് രണ്ട് വിജയങ്ങൾ. ഇന്ന് നടക്കാവ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണ്ണമെൻറിൽ ഗ്രൂപ്പ് എയിൽ മലപ്പുറം ആലപ്പുഴയെയും ഇടുക്കിയും പരാജയപ്പെടുത്തി. ആലപ്പുഴയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഇടുക്കിയെ എതിരില്ലാത്ത നാലു ഗോളുകൾക്കുമാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

ആലപ്പുഴയ്ക്കെതിരെ മലപ്പുറത്തിനായി ശ്രീനന്ദൻ ഹാട്രിക് ഗോളുകളും മുഹമ്മദ് ശരീഫ് അമർ അസിം എന്നിവർ ഓരോ ഗോളും നേടി. ഇടുക്കിക്കെതിരെ മലപ്പുറത്താനായി മുഹമ്മദ് അഷ്‌ഫാക് ഇരട്ട കൂടുതൽ നേടിയപ്പോൾ ശ്രീനന്ദൻ, കാഷിഫ് മിന്ഹാജ് എന്നിവർ ഓരോ ഗോളും നേടി.

ഇന്ന് നടന്ന മറ്റു രണ്ടു മത്സരങ്ങളിൽ കണ്ണൂർ ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ കണ്ണൂരും ആലപ്പുഴയും 1-1 എന്ന സമനിലയിലും പിരിഞ്ഞു. നാളെയും നാലു മത്സരങ്ങൾ നടക്കും.