Picsart 24 06 07 20 42 15 498

“അടുത്ത ലോകകപ്പ് കളിക്കുമോ എന്ന് ഇപ്പോൾ പറയാൻ ആകില്ല” – മെസ്സി

2026 ലെ ലോകകപ്പ് ടീമിൻ്റെ ഭാഗമാകുമോ തനിക്ക് ഇപ്പോഴും അറിയില്ല എന്ന് ലിയണൽ മെസ്സി. ആ സമയം തനിക്ക് എങ്ങനെ തോന്നുന്നോ അതുപോലെ ആകും ചെയ്യുക എന്ന് അർജന്റീന ക്യാപ്റ്റൻ പറഞ്ഞു. “എനിക്ക് എങ്ങനെ ആ സമയത്ത് തോന്നുന്നു, ശാരീരികമായി ഞാൻ എങ്ങനെയുണ്ടാകും, ഇതൊക്കെ ആശ്രയിച്ച് ആയിരിക്കും തന്റെ തീരുമാനം” മെസ്സി പറഞ്ഞു.

“ഇനിയും ലോകകപ്പിന് ഒരുപാട് സമയം ബാക്കിയുണ്ട്. ആ നിമിഷം ഞാൻ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. പ്രായവും ഒരു യാഥാർത്ഥ്യമാണ്, അത് ഒരു സംഖ്യയാണെങ്കിലും”. മെസ്സി പറഞ്ഞു.

“ഞാൻ ഇപ്പോൾ കളിക്കുന്ന മത്സരങ്ങൾ മുമ്പ് കളിച്ച ലെവലിൽ അല്ല, ഞാൻ മുമ്പ് യൂറോപ്പിൽ മൂന്ന് ദിവസം കൂടുമ്പോൾ, ചാമ്പ്യൻസ് ലീഗിലോ ലീഗിലോ, കളിക്കുനായിരുന്നു. മുമ്പ് ഫ്രാൻസിലോ സ്‌പെയിനിലോ കളിച്ചതിന് സമാനമല്ല ഇപ്പോഴത്തെ താൻ കളിക്കുന്ന ഫുട്ബോൾ ലെവൽ.” ഇന്റർ മയാമി താരം പറഞ്ഞു.

“ഞാൻ അപ്പോഴും ലെവലിൽ ആണോ ഇല്ലയോ എന്ന് ലോകകപ്പിലേക്ക് അടുക്കുമ്പോൾ നോക്കാം”, അദ്ദേഹം പറഞ്ഞു.

Exit mobile version