കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ ‘എച്ച് ‘ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സി ചാമ്പ്യന്മാരായി.
8 ടീമുകൾ പങ്കെടുത്ത ‘എച്ച്’ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ സമാപനമായി.
21 പോയൻ്റോടെ ഗോകുലം കേരള എഫ് സി ഒന്നാം സ്ഥാനവും, 16 പോയൻ്റോടെ എം എഫ് സി മലപ്പുറം രണ്ടാം സ്ഥാനവും നേടി. ഇരു ടീമുകളൊകും ‘ജി’ ഡിവഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വിജയികൾക്ക് മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും, ജില്ല സ്പോർട്സ് കൗൺസിൽ എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഋഷികേഷ് കുമാർ ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ല സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, ട്രഷറർ നയീം, എക്സികുട്ടിവ് മെമ്പർ കെ പി ഉമ്മർ, റാഫി (എം എഫ് സി ) എന്നിവർ പങ്കെടുത്തു.