മലപ്പുറം: കേരള ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ഫുട്ബോൾ ലീഗ് മത്സരങ്ങൾക്ക് ജനുവരി 18 ഞായറാഴ്ച തുടക്കമാവും. എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ‘എ’ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ പ്രമുഖ ക്ലബ്ബുകളായ എൻ.എസ്.എസ് കോളേജ് മഞ്ചേരി, എം.ഇ.എസ് കോളേജ് മമ്പാട്, അൽ മൗജ് ബാസ്കോ ഒതുക്കുങ്ങൽ, തിലകം തിരൂർക്കാട്, ജുവനൈൽ എസ്.സി എടവണ്ണ, എഫ്.സി അരീക്കോട്, എം.എസ്.പി മലപ്പുറം എന്നീ ടീമുകൾ പങ്കെടുക്കും.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പി.കെ ബഷീർ എം.എൽ.എ നിർവ്വഹിക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷനാകും. കെ.എഫ്.എ വൈസ് പ്രസിഡണ്ട് കെ. മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തും. പി. അഷറഫ്, ഡോ. പി.എം സുധീർ കുമാർ, നയിം ചേറൂർ, പി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിക്കും.









