എടവണ്ണ: 2025-26 സീസൺ മലപ്പുറം ജില്ലാ ‘എ’ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് എടവണ്ണയിൽ ആവേശകരമായ തുടക്കം. എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ പ്രഫസർ പി. അഷ്റഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. പി.എം. സുധീർ കുമാർ, ട്രഷറർ നയിം, വൈസ് പ്രസിഡന്റ് കെ.വി. ഖാലിദ്, സിറാജുദ്ദീൻ പി., എക്സിക്യൂട്ടീവ് മെമ്പർ റഫീഖ്, കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ ബോഡി മെമ്പർ ഷംസുദ്ദീൻ പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ റഫറീസ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ഹക്കീം, ജുവനൈൽ സ്പോർട്സ് ക്ലബ് ഭാരവാഹികളായ സമ്മദ്, അൻവർ, സൈഫുദ്ദീൻ, ആസാദ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ സമനില
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എം.ഇ.എസ് കോളേജ് മമ്പാടും ആതിഥേയരായ ജുവനൈൽ സ്പോർട്സ് ക്ലബ് എടവണ്ണയും ഏറ്റുമുട്ടി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി (1-1) സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നാളെ രണ്ട് മത്സരങ്ങൾ നടക്കും.
നാളത്തെ മത്സരങ്ങളുടെ ടീമുകളും









