മലപ്പുറം ജില്ലാ എ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ എവർ ഗ്രീൻ സ്പോർട്സ് ക്ലബ്ബ് മഞ്ചേരി എഎസ് സി അരീക്കോടിനെ തോൽപ്പിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു എവർഗ്രീൻ സ്പോർട്സിന്റെ വിജയം. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തിൽ ഫ്രണ്ട്സ് ക്ലബ് മമ്പാട് സാറ്റ് തിരൂരിനെ നേരിടും.