മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ കോബി മൈനൂവിനേറ്റ പരിക്ക് താരത്തെ 2 മാസത്തോളം പുറത്തിരുത്തും. ചുരുങ്ങിയത് 7 ആഴ്ച എങ്കിലും താരം പുറത്തായിരിക്കും എന്നാണ് റിപ്പോർട്ട്. ടീമിനൊപ്പമുള്ള പരിശീലനത്തിന് ഇടയിലായിരുന്നു താരത്തിന് പരിക്കേറ്റത്.

മാനേജർ റൂബൻ അമോറിമിന്റെ കീഴിൽ പുതിയൊരു റോളിൽ ഫോമിലേക്ക് ഉയരുകയായിരുന്ന യുവതാരത്തിന് ഇത് വലിയ തിരിച്ചടിയാണ്. യുണൈറ്റഡിന്റെ സമീപകാല പോരാട്ടങ്ങളിലെ ചില പോസിറ്റീവുകളിൽ ഒന്നായിരുന്നു മൈനുവിന്റെ പ്രകടനങ്ങൾ, നിലവിൽ പ്രീമിയർ ലീഗിൽ ടീം 15-ാം സ്ഥാനത്താണ്.
യുണൈറ്റഡിന്റെ മധ്യനിര താരങ്ങളായ മാനുവൽ ഉഗാർതെയും കോളിയറും പരിക്കിന്റെ പിടിയിലാണ്. അമദ് ദിയാലോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ഈ സീസണിൽ കളിക്കില്ല എന്നും ഉറപ്പായിട്ടുണ്ട്.