ഇന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ താരങ്ങളായ ഹാരി മാഗ്വയറും ലെനി യോറോയും പരിക്ക് മാറി തിരിച്ചുവന്നു. കാലിനേറ്റ പരിക്കുമൂലം മഗ്വയറും യോറോയും അവസാന മത്സരങ്ങളിൽ ഉണ്ടായിരുന്നില്ല.

എയ്ഡൻ ഹെവന്റെ പരിക്ക് ഗുരുതരമല്ലെന്നും സീസൺ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചെത്തുമെന്നും യുണൈറ്റഡ് പരിശീലകൻ അമോറിം ഉറപ്പുനൽകി. എന്നിരുന്നാലും, ലൂക്ക് ഷായും കോബി മൈനൂവും ഇപ്പോഴും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല.
നിലവിൽ പട്ടികയിൽ 13-ാം സ്ഥാനത്തുള്ള യുണൈറ്റഡിന്, മൂന്നാം സ്ഥാനക്കാരായ ഫോറസ്റ്റിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.