കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ യുവതാരം കുറോ സിംഗിനെ പ്രശംസിച്ചു. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന 18 വയസ്സുകാരനായ കുറോ സിംഗിനെ ഒരു മികച്ച ടാലന്റ് ആണെന്ന് ലൂണ വിളിച്ചു. ചെന്നൈയിൻ എഫ്‌സിക്കെതിരെ തന്റെ ആദ്യ ഐഎസ്‌എൽ ഗോൾ നേടിയ കുറോ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഐ എസ് എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരുന്നു. ഇതുവരെ നാല് അസിസ്റ്റുകളും അദ്ദേഹം ഈ സീസണിൽ സംഭാവന നൽകിയിട്ടുണ്ട്.

“ഇതു പോലുള്ള യുവതാരങ്ങൾ ഉണ്ടായിരിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ്,” ലൂണ പറഞ്ഞു. “ഇപ്പോൾ മാത്രമല്ല, ക്ലബ്ബിന്റെ ഭാവിക്കും. യുവാക്കൾ കൈകൾ ഉയർത്തി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഓരോ ക്ലബ്ബിനും ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും,. “കുറോ കളിയിൽ പല മേഖലയിലും മെച്ചപ്പെടുത്താൻ ചിലതുണ്ട് എന്നും ലൂണ പറഞ്ഞു. നമ്മൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിന് ഒപ്പം, അദ്ദേഹത്തെ മെച്ചപ്പെടുത്താൻ സഹായിക്കുകയും വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.