പ്ലേഓഫ് സ്ഥാനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശ്രമിക്കുമ്പോൾ, ശനിയാഴ്ച മോഹൻ ബഗാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഊന്നിപ്പറഞ്ഞു. മത്സരത്തിന് മുമ്പ് സംസാരിച്ച ലൂണ, പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നേരിടുന്നതിന്റെ വെല്ലുവിളിയെ കുറിച്ച് സംസാരിച്ചു.

“ഞങ്ങൾക്ക് കഴിയുന്നത്ര പോയിന്റുകൾ ശേഖരിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് സ്വന്തം ഗ്രൗണ്ടിൽ,” ലൂണ പറഞ്ഞു, ഹോം അഡ്വാന്റേജ് മുതലാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്ലേഓഫിനായി ബ്ലാസ്റ്റേഴ്‌സ് കടുത്ത മത്സരത്തിലായതിനാൽ, സീസണിന്റെ അവസാന ഘട്ടത്തിൽ ഓരോ പോയിന്റും പ്രധാനമാണെന്ന് ഉറുഗ്വേ മിഡ്ഫീൽഡർ അടിവരയിട്ടു.
ടീമിന് ഈ ആഴ്ച മികച്ച രീതിയിൽ പരിശീലനം നടത്താൻ ആയി എന്നും “ഈ വെല്ലുവിളിക്ക് ഞങ്ങൾ തയ്യാറാണ്,” എന്നും അദ്ദേഹം പറഞ്ഞു. ടീമിനായി എല്ലാം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.