മലയാളി വ്യവസായി ആയ യൂസഫലിയുടെ കമ്പനിയായ ലുലു ഗ്രൂപ്പ് കൊൽക്കത്തയിൽ ഐതിഹാസിക ക്ലബായ മൊഹമ്മദൻസിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ലുലു ഗ്രൂപ്പ് ആകും മൊഹമ്മദൻസിന്റെ അടുത്ത സീസൺ മുതൽ ഉള്ള പ്രധാന നിക്ഷേപകർ എന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വാധീനം ഈ നിക്ഷേപ ചർച്ചകൾക്ക് പിറകിൽ ഉണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലുലു ഗ്രൂപ്പ് വരികയാണെങ്കിൽ അടുത്ത സീസണിൽ മൊഹമ്മദൻസിൽ ഐ എസ് എല്ലിലേക്ക് എത്താനും സാധ്യതയുണ്ട്. ഐ ലീഗ് വിജയിക്കാൻ ആയില്ല എങ്കിൽ നേരിട്ട് ഐ എസ് എല്ലിലേക്ക് പ്രവേശനം നേടാൻ മൊഹമ്മദൻസ് ശ്രമിക്കും. അങ്ങനെ വന്നാൽ കൊൽക്കത്തയിൽ മൂന്ന് പ്രധാന ക്ലബുകളും ഐ എസ് എല്ലിൽ എത്തു. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം മൊഹമ്മദൻസ് കൂടെ എത്തിയാൽ കൊൽക്കത്ത ഫുട്ബോൾ പഴയ പ്രതാപ കാലത്തെ റൈവൽറിയിലേക്ക് തിരികെ പോകും.
മുബ് വർഷങ്ങളിൽ ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപങ്ങൾ നടത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ആ ചർച്ചകൾ ഒന്നും എവിടെയും എത്തിയിരുന്നില്ല.