ഇന്റർ മിലാൻ സ്‌ട്രൈക്കർ റൊമേലു ലുക്കാകുവിന്റെ ഒരു മത്സര വിലക്ക് ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ റദ്ദാക്കി. കോപ്പ ഇറ്റാലിയ സെമി ഫൈനൽ ആദ്യ പാദത്തിൽ പെനാൽറ്റി ഗോളാക്കി മാറ്റിയ ലുകാകു യുവന്റസ് ആരാധകർക്ക് മുന്നിൽ ഗോൾ ആഘോഷിച്ചതിനായിരുന്നു ലുകാകുവിന് ചുവപ്പ് കാർഡ് കിട്ടിയത്.
പെനാൽറ്റി അടിക്കും മുമ്പ് വംശീയമായി അധിക്ഷേപിക്കപ്പെട്ടതിനുള്ള പ്രതികരണമായിരുന്നു ആ അഘോഷം എന്ന് ലുകാകു പറഞ്ഞിരുന്നു. ഇപ്പോൾ ആ ചുവപ്പ് കാർഡ് പിൻവലിച്ചത് നീതിയാണെന്ന് ലുക്കാകു പറഞ്ഞു. ഇനി ലുകാകുവിന് രണ്ടാം പാദത്തിൽ കളിക്കാം. ആദ്യ പാദൻ 1-1 സമനിലയിൽ അവസാനിച്ചിരുന്നു.