ലൂക്ക സോക്കർ ക്ലബിന്റെ കീഴിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പുതിയ ഗ്രാസ്റൂട്ട് ട്രൈനിംഗ് പ്രോഗ്രാമിന് തുടക്കം. ഫുട്ബോൾ ഫോർ ഫ്യൂചർ എന്ന പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം സെന്ററുകളിൽ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിശീലനം ആരംഭിക്കുന്നത്. 8 കളിക്കാർക്ക് ഒരു പരിശീലകൻ എന്ന തോതിലാണ് പരിശീലനം. മാസത്തിൽ കുട്ടികൾക്ക് 10 മുതൽ 12 ദിവസം വരെ പരിശീലനം ലഭിക്കുന്ന രീതിയിൽ ആയിരിക്കും ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ലൂക്ക സോക്കർ കിഡ്സ് ലീഗും കൂടാതെ AIFF Blue Cubs League,
ഫുട്ബോൾ ഫെസ്റ്റിവൽസ്, രക്ഷിതാക്കൾക്കുള്ള ഫുട്ബോൾ പരിശീലന ക്ലാസുകൾ, രക്ഷിതാക്കളുടെ ഫുട്ബോൾ എൻഗേജ്മെന്റ് പ്രോഗ്രാംസ് എന്നിവയും ഗ്രാസ് റൂട്ട് ട്രെയിനിംഗിന്റെ ഭാഗമാകും. 14 വയസ്സ് കഴിയുമ്പോൾ എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഏറ്റവും മികച്ച 15 കളിക്കാരെ മുഴുവൻ സ്കോളർഷിപ്പോട് കൂടി ലൂക്ക സോക്കർ ക്ലബ്ബിന്റെ എലൈറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കുകയും അവർക്ക് വിദേശ പരിശീലനം ഉൾപ്പെടെ നൽകിയ ലോകോത്തര നിലവാരത്തിലേക്ക് വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടിയാണ് പ്രോഗ്രാമിലൂടെ ക്ലബ് ലക്ഷ്യം വെക്കുന്നത്.
നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള സെന്ററുകൾ:
1. Club 11 Turf (മഞ്ചേരി)
2. Coopa Arena Turf (മങ്കട)
3. Royal 7’s Turf (വാണിയമ്പലം)
4. Hill Land Turf (പണ്ടല്ലുർ)
5. Nimbuz Turf (പുൽപറ്റ)
6. Sportzilla Turf (കാടാമ്പുഴ)
7. Ricks Turf (കൊണ്ടോട്ടി)
8. Royal Soccer Turf (എടവണ്ണപ്പാറ)
9. Yaak Turf (വളാഞ്ചേരി)
10. Al Rayan Turf (പാണ്ടിക്കാട്)
11. Soccer City Turf (മൂത്തേടം)
12. Bypass Arena Turf (മലപ്പുറം)
13. 5’s Club International (വേങ്ങര)
14. Play Turf (എടരിക്കോട്)
15. C Square Turf (മോങ്ങം)