ഇന്ന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കരാബാവോ കപ്പ് ഫൈനലിൽ ലിവർപൂളും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. നിലവിൽ പ്രീമിയർ ലീഗിൽ മുന്നിട്ട് നിൽക്കുന്ന ലിവർപൂൾ ആർനെ സ്ലോട്ടിന് കീഴിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

വെസ്റ്റ് ഹാം, ബ്രൈറ്റൺ, സതാംപ്ടൺ, ടോട്ടൻഹാം എന്നിവരെ തോൽപ്പിച്ചാണ് അവർ ഫൈനലിലെത്തിയത്. എന്നിരുന്നാലും, പരിക്ക് കാരണം അവർ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് ഇല്ലാതെയാകും അവർ ഇന്ന് ഇറങ്ങുന്നത, അതേസമയം ഇബ്രാഹിമ കൊണാറ്റെ ഫിറ്റായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ന്യൂകാസിൽ സൗദിയുടെ ഉടമസ്ഥതയിൽ ആയതിനു ശേഷമുള്ള തങ്ങളുടെ ആദ്യ പ്രധാന ട്രോഫി ആണ് ലക്ഷ്യം വെക്കുന്നത്. ആൻ്റണി ഗോർഡൻ, ലൂയിസ് ഹാൾ, സ്വെൻ ബോട്ട്മാൻ എന്നിവരില്ലാതെയാകും ന്യൂകാസിൽ ഇറങ്ങുന്നത്. ഫാൻകോഡ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്. മത്സരം 10:00 PM IST ന് ആരംഭിക്കും.