ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഒരു സൂപ്പർ പോരാട്ടമാണ് നടക്കുന്നത്. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂൾ അവരുടെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ലിവർപൂൾ അവരുടെ ഏറ്റവും മികച്ച ഫോമിൽ ആണ് നിൽക്കുന്നത് എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഏറ്റവും മോശം ഫോമിലാണ് ഉള്ളത്.
ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 14ആം സ്ഥാനത്തുമാണ്. അമോറിമിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങൾ ആശങ്ക നൽകുന്നതാണ്. അവർ അവസാന നാലു മത്സരങ്ങളും പരജയപ്പെട്ടു നിൽക്കുകയാണ്. ലിവർപൂൾ അവസാന 4ഉം വിജയിച്ച് അസാധ്യ ഫോമിലാണ്.
ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.