നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ലിവപൂൾ വീണ്ടും എഫ് എ യൂത്ത് കപ്പ് കിരീടം ഉയർത്തി. ഇന്നലെ നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു കൊണ്ടായിരുന്നു ലിവർപൂളിന്റെ വിജയം. പ്രീമിയർ ലീഗിൽ പോലെ യുവ ടീമുകൾക്ക് ഇടയിലും ഇത്തവണ സിറ്റിയും ലിവർപൂളും ആയിരുന്നു ഇംഗ്ലണ്ടിലെ പ്രധാന യൂത്ത് കിരീട പോരാട്ടത്തിലും നേർക്കുനേർ വന്നത്. ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് സിറ്റിയെ ലിവർപൂൾ തോൽപ്പിച്ചത്.
നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ആദ്യ പകുതിയിൽ തൊയാസി ആണ് സിറ്റിക്കായി ഗോൾ നേടിയത്. കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ബോബി ഡുങ്കൻ ലിവർപൂളിന് സമനില നേടിക്കൊടുത്തു. കളി എക്സ്ട്രാ ടൈമിലും 1-1 എന്ന് തന്നെ തുടർന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് ലിവർപൂൾ ജയിച്ചത്. 2007ന് ശേഷം ആദ്യമായാണ് ലിവർപൂൾ യൂത്ത് കപ്പ് നേടുന്നത്. ഇത് ലിവർപൂളിന്റെ നാലാം എഫ് എ യൂത്ത് കപ്പ് കിരീടമാണ്.