എഫ്എ കപ്പ് നാലാം റൗണ്ടിൽ ചാമ്പ്യൻഷിപ്പ് ടീൻ പ്ലിമൗത്തിനോട് 1-0 ന് തോറ്റതോടെ ലിവർപൂളിന്റെ ക്വാഡ്രപ്പിൾ പ്രതീക്ഷകൾ അവസാനിച്ചു. ബോക്സിൽ ഹാർവി എലിയറ്റ് പന്ത് കൈ കൗണ്ട് തൊട്ടതിന് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് റയാൻ ഹാർഡി ആണ് പ്ലിമതിന്റെ വിജയ ഗോൾ നേടിയത്.
ലീഗ് കപ്പ് സെമിഫൈനലിൽ ടോട്ടൻഹാമിനെ 4-0 ന് തോൽപ്പിച്ച ടീമിൽ നിന്ന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് ഇന്ന് പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. മുഹമ്മദ് സലാ, വിർജിൽ വാൻ ഡൈക് തുടങ്ങിയ പ്രധാന കളിക്കാർക്ക് വിശ്രമം നൽകി. ലൂയിസ് ഡയസ്, ഡിയോഗോ ജോട്ട, ഫെഡറിക്കോ കിയേസ എന്നിവർ ഇറങ്ങിയിട്ടും പ്ലിമൗത്തിന്റെ പ്രതിരോധത്തെ തകർക്കാൻ ലിവർപൂൾ പാടുപെട്ടു.
പ്ലിമൗത്ത് ഗോൾകീപ്പർ കോണർ ഹസാർഡ് രണ്ട് നിർണായകമായ സേവുകൾ നടത്തി ജോട്ടയെയും ജാരെൽ ക്വാൻസയെയും തടഞ്ഞ് അവരുടെ വിജയം ഉറപ്പാക്കി.