ഫെബ്രുവരി 12 ന് എവർട്ടണിനെതിരായ മെഴ്‌സിസൈഡ് ഡെർബിയിൽ ചുവപ്പ് കർഡ് ലഭിച്ച ലിവർപൂൾ മാനേജർ ആർനെ സ്ലോട്ടിന് രണ്ട് മത്സരങ്ങളിൽ ടച്ച്‌ലൈൻ വിലക്ക്. ഒപ്പം 70,000 പൗണ്ട് പിഴയും വിധിച്ചു. എവർട്ടണ് എതിരായ ഫലത്തിൽ നിരാശനായ സ്ലോട്ട് റഫറി മൈക്കൽ ഒലിവറിനോട് മോശം പെരുമാറ്റം നടത്തിയതിന് ആയിരുന്നു ചുവപ്പ് കണ്ടത്.

ഇന്ന് നടക്കുന്ന ന്യൂകാസിലിനെതിരായ മത്സരവും മാർച്ച് 8 ന് നടക്കുന്ന സതാംപ്ടണിനെതിരെയുള്ള മത്സരവും അദ്ദേഹത്തിന് നഷ്ടമാകും. എന്നിരുന്നാലും, യൂറോപ്യൻ ഗെയിമുകൾക്കോ ലീഗ് കപ്പ് ഫൈനലിനോ വിലക്ക് ബാധകമല്ല. മാർച്ച് 5 ന് പിഎസ്ജിക്കെതിരായ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനും മാർച്ച് 16 ന് ന്യൂകാസിലിനെതിരായ ലീഗ് കപ്പ് ഫൈനലിനും അദ്ദേഹം ടച്ച് ലൈനിൽ ഉണ്ടാകും.
മത്സരത്തിനിടെയുണ്ടായ സംഭവങ്ങൾക്ക് ലിവർപൂളിനും എവർട്ടണിനും യഥാക്രമം 50,000 പൗണ്ടും 65,000 പൗണ്ടും പിഴ ചുമത്തി. തിരിച്ചടി ഉണ്ടായിരുന്നിട്ടും, റെക്കോർഡ് തുല്യമായ 20-ാമത് ഇംഗ്ലീഷ് ലീഗ് കിരീടത്തിനായുള്ള ശ്രമം തുടരുന്നതിനാൽ ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡിൽ തുടരുന്നു.