ലിവർപൂൾ ഗോൾ കീപ്പർ അഡ്രിയാൻ കരാർ പുതുക്കി

Newsroom

അഡ്രിയാൻ ലിവർപൂളിൽ തന്നെ തുടരും. താരം ഒരു വർഷത്തെ പുതിയ കരാറിലാണ് ഒപ്പുവെച്ചത്. 2019 ഓഗസ്റ്റിൽ ഒരു ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു സ്പാനിഷ് കീപ്പർ ലിവർപൂളിൽ ചേർന്നത്. ഇതുവരെ ലിവർപൂളിനായി മുപ്പതോളം മത്സരങ്ങളിൽ അഡ്രിയൻ ഗോൾ വല കാത്തിട്ടുണ്ട്. പ്രീയർ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും താരം ഉയർത്തി.

ലിവർപൂ 23 05 30 12 41 11 454

36 വയസുകാരൻ ഈ സീസണിൽ ലിവർപൂളിന്റെ മൂന്നാം ഗോൾ കീപ്പർ ആയിരുന്നു. ഒരു മത്സരം പോലും താരം ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ല. രണ്ടാം ഗോൾ കീപ്പർ ആയ Caoimhin Kelleher ലിവർപൂൾ വിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് അടുത്ത സീസണിൽ യൂറോപ്പ ലീഗിൽ അടക്കം അഡ്രിയാന് അവസരം കിട്ടാൻ സാധ്യതയുണ്ട്.