ബുധനാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ ആധിപത്യം ശക്തമാക്കി. ഇന്നത്തെ ജയത്തോടെ തങ്ങളുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിൻ്റായി അവർ ഉയർത്തി.

ഡൊമിനിക് സോബോസ്ലായ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരുടെ ഗോളുകളാണ് ആൻഫീൽഡിൽ ഇന്ന് ലിവർപൂളിന്റെ വിജയം ഉറപ്പിച്ചത്.
11-ാം മിനിറ്റിൽ ലൂയിസ് ഡയസിൻ്റെ ഒരു കട്ട്ബാക്ക് ലക്ഷ്യത്തിൽ എത്തിച്ച് സോബോസ്‌ലായ് സ്കോറിംഗ് ആരംഭിച്ചു. ഹാഫ് ടൈമിന് ശേഷം ന്യൂകാസിൽ മെച്ചപ്പെട്ടെങ്കിലും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടു. അറുപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് സലാ മാക് അലിസ്റ്ററിന് മികച്ച പിന്തുണ നൽകി. അത് മാക് അലിസ്റ്റർ ലക്ഷ്യത്തിൽ എത്തിച്ച് ലിവർപൂളിന്റെ ജയം ഉറപ്പിച്ചു.