വൈനാൾഡത്തിന് പരിക്ക്, ക്ലബ് ലോകകപ്പിൽ ഇന്ന് ഇറങ്ങില്ല

FILE PHOTO: Soccer Football - Premier League - Liverpool v Watford - Anfield, Liverpool, Britain - December 14, 2019 Liverpool's Georginio Wijnaldum receives medical attention after sustaining an injury REUTERS/Phil Noble

ഇന്ന് ലിവർപൂൾ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ ഇറങ്ങുമ്പോൾ അവരുടെ ഡച്ച് മധ്യനിര താരം വൈനാൾഡം ടീമിനൊപ്പം ഉണ്ടാകില്ല‌. പരിക്കാണ് വൈനാൾഡത്തിന് വിനയായിരിക്കുന്നത്‌. കഴിഞ്ഞ ലീഗ് മത്സരത്തിൽ വാറ്റ്ഫോർഡിനെതിരെ കളിക്കുമ്പോൾ ആയിരുന്നു താരത്തിന് പരിക്കേറ്റത്‌. എന്നാൽ പരിക്ക് മാറുമെന്ന പ്രതീക്ഷയിൽ താരം ഖത്തറിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിരുന്നു.

ഇന്ന് മെക്സിക്കൻ ക്ലബായ മോണ്ടെറിയെ ആണ് ക്ലോപ്പിന്റെ ലിവർപൂൾ നേരിടേണ്ടത്. ഇന്ന് വിജയിച്ചാൽ ഫൈനലിൽ ബ്രസീലിയൻ ചാമ്പ്യന്മാരായ ഫ്ലമെംഗോ ആകും ലിവർപൂളിന്റെ എതിരാളികൾ.

Previous articleഇന്ന് എൽ ക്ലാസികോ, ആവേശത്തിൽ ഫുട്ബോൾ ലോകം
Next articleകേരളം 239 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് രണ്ട് വിക്കറ്റ് നഷ്ടം